---
title: "കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Kanichar Dr Palpu Memorial UPSchool Independence Day 2026 Flag Hoisting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378711/kanichar-dr-palpu-memorial-up-school-independence-day-2026`"
published_at: "2026-08-15T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a807f2559640_1000236218.jpg"
keywords: ["Kanichar", "Dr Palpu Memorial School", "Independence Day", "Jibin Jayson"]
---

# കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് എൻ വി മായ ദേശീയ പതാക ഉയർത്തി.

## Article Content

**കണിച്ചാർ**: കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് എൻ വി മായ ദേശീയ പതാക ഉയർത്തി.

പിടിഎ പ്രസിഡണ്ട്  ശ്രീജിത്ത് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  ജിബിൻ ജയ്സൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എസ്എൻഡിപി യോഗം കണിച്ചാർ ശാഖ പ്രസിഡന്റ്  രാമകൃഷ്ണൻ എം എ,മദർ പിടിഎ .പ്രസിഡണ്ട്‌ അഞ്ജന സീ നിയര്‍ അധ്യാപിക സരോജിനി എംസി സ്കൂൾ ലീഡർ മാസ്റ്റർ അനുനന്ദ് എന്നിവർ ആശംസനേർന്നു സംസാരിച്ചു.

സ്കൗട്ട് &ഗൈഡ്,കബ്ബ് &ബുൾബുൾയൂണിറ്റ് അംഗങ്ങളുടെ മാസ് ഡ്രില്ലും നടത്തി. ഷിതിൻ മാസ്റ്റർ  ഹരിപ്രിയ ടീച്ചർ,  ഐശ്വര്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. എസ്. ആർ. ജി കൺവീനർ  രാരിമ സി കെ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378711/kanichar-dr-palpu-memorial-up-school-independence-day-2026`)